Friday, 1 February 2013

സന്യാസി

രണ്ടു സന്യാസിമാര്‍ അവരുടെവിഹാരത്തിലെക്കു ള്ള യാത്രയിലാണ് , അതിശക്തമായ ഒഴുക്കുള്ളതും വെള്ളം കൂടുതലുള്ളതുമായ ഒരു പുഴ കടന്നുവേണം അവര്‍ക്ക് വിഹാരത്തില്‍ എത്താന്‍ ,
അവര്‍ പുഴക്കരയില്‍ എത്തിയപ്പോള്‍ അവിടെ ഒരു സ്ത്രീയും പുഴകടക്കാനായി നില്‍പ്പുണ്ടായി രുന്നു , പുഴയിലെ ശക്തമായ ഒഴുക്ക് കാരണം അവര്‍ക്ക് അതിനു കഴിയുകയും ഇല്ല , ഒരു സന്യാസി ആ സ്ത്രീയെ ചുമലിലേറ്റി അക്കരെ എത്തിച്ചു
എന്നാല്‍ ഈ പ്രവര്‍ത്തി അപരനെ വല്ലാതെ അമ്പാരപ്പിച്ചു , നീയമം ലംഘിച്ചതിനു ആയാള്‍ വളരെ കഠിന സ്വരത്തില്‍ തന്റെ സഹ ഭിക്ഷു വിനെ മണിക്കൂറുകളോളം ശാസിച്ചു കൊണ്ടിരുന്നു
"താനൊരു സന്യാസി ആണെന്നത് മറക്കാമോ ? ഒരു സ്ത്രീയെ സ്പര്‍ശിക്കാന്‍ നിനക്കെങ്ങനെ ധൈര്യം ഉണ്ടായി ?, അവളെ ചുമലിലേറ്റി പുഴകടത്തുകയോ?, ഇതറിഞ്ഞാല്‍ ജനങ്ങള്‍ എന്ത് പറയും ?, സന്യാസത്തെ താന്‍ തരാം താഴ്ത്തുകയല്ലേ..? എങ്ങനെ പോയീ വിമര്‍ശനങ്ങള്‍
കുറെ നേരം ഒന്നും മിണ്ടാതെ കേട്ട് കൊണ്ടിരുന്ന ആ സന്യാസി ഒടുവില്‍ പറഞ്ഞു
" സഹോദരാ ! ഞാന്‍ ആ സ്ത്രീയെഅപ്പോള്‍ തന്നെ പുഴക്കരയില്‍ വെച്ച് പോന്നു ,
എന്നാല്‍ താങ്കള്‍ അവളെ ഇപ്പോഴും ചുമന്നോണ്ട് നടക്കുകയാണ് "